Ernakulam
എറണാകുളത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പൊലീസുകാരൻ മുങ്ങിമരിച്ചു
![ckmnews](https://ckmnews.com/postimages/797528.jpg)
എറണാകുളത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പൊലീസുകാരൻ മുങ്ങിമരിച്ചു
കൊച്ചി∙ ഹിൽ പാലസ് പൊലീസ് ക്യാംപിലെ കുളത്തിൽ കുളിക്കാനിറങ്ങിയ പൊലീസുകാരൻ മുങ്ങിമരിച്ചു. അങ്കമാലി കുറുമശേരി സ്വദേശി ശ്രീജിത്താണ് മരിച്ചത്. ഹിൽപാലസ് എആർ ക്യാംപിനു സമീപമുള്ള ക്ഷേത്രക്കുളത്തിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്തിടെയാണ് ശ്രീജിത്ത് പാസിങ് ഔട്ട് കഴിഞ്ഞ് പൊലീസ് സേനയുടെ ഭാഗമായത്.