30 June 2024 Sunday

അടിസ്ഥാന ജനവിഭാഗങ്ങളുമായി ഇടതുപക്ഷത്തിന് പഴയ ബന്ധമുണ്ടോ എന്ന് പരിശോധിക്കണം:ബിനോയ് വിശ്വം

ckmnews

അടിസ്ഥാന ജനവിഭാഗങ്ങളുമായി ഇടതുപക്ഷത്തിന് പഴയ ബന്ധമുണ്ടോ എന്ന് പരിശോധിക്കണം:ബിനോയ് വിശ്വം


തിരുവനന്തപുരം:ജനങ്ങളോട് ഇടപടുമ്പോൾ കൂറും വിനയവും വേണമെന്നും അസഹിഷ്ണുത പാടില്ലെന്നും ഓർമ്മിപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കുള്ള കത്തിലാണ് ബിനോയ് വിശ്വത്തിന്‍റെ വിമര്‍ശനം. അടിസ്ഥാന ജനവിഭാഗങ്ങളുമായി ഇടതുപക്ഷത്തിന് പഴയ ബന്ധമുണ്ടോ എന്ന് പരിശോധിക്കണമെന്നും ജനവിശ്വാസം ഇടിഞ്ഞതിൽ സ്വയം പരിശോധന അനിവാര്യമാണെന്നും ബിനോയ് വിശ്വം കത്തിൽ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ അസഹിഷ്ണുതയിൽ വിമർശനം ഉയരുന്നതിനിടെയാണ് ബിനോയ് വിശ്വത്തിന്റെ ഓർമ്മപ്പെടുത്തൽ.