23 June 2024 Sunday

കുന്നംകുളം തൃത്താല മേഖലയിൽ ഭൂചലനം'ജനങ്ങൾ പുറത്തിറങ്ങി

ckmnews

കുന്നംകുളം തൃത്താല മേഖലയിൽ ഭൂചലനം'ജനങ്ങൾ പുറത്തിറങ്ങി


ജനങ്ങളെ പരിഭ്രാന്തിയിലാക്കി തൃത്താല കുന്നംകുളം മേഖലയിൽ ഭൂചലനം.കുന്നംകുളം കേച്ചേരി,കോട്ടോൽ,കടവല്ലൂർ, തൃത്താല , മേഴത്തൂർ, ചാലിശ്ശേരി, കക്കാട്ടിരി,പെരുമണ്ണൂർ,തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഭൂചലനം റിപ്പോർട്ട് ചെയ്തു. കാലത്ത് 8. 15 ഓടെയാണ് ഉഗ്ര മുഴക്കത്തോടെയുള്ള പ്രകമ്പന ശബ്ദം ഏതാനും സെക്കൻ്റുകൾ അനുഭവപ്പെട്ടത് .പരിഭ്രാന്തരായ ആളുകളിൽ പലരും വീടിന് പുറത്തിറങ്ങി. നിലവിൽ എവിടെയും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.ഭൂചലന വുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.