17 July 2024 Wednesday

ബൈക്കിൽ സഞ്ചരിക്കവെ നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് പഞ്ചായത്ത് അംഗത്തിനും ഭാര്യക്കും പരിക്ക്.

ckmnews


കുന്നംകുളം:ബൈക്കിൽ സഞ്ചരിക്കവെ നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് പഞ്ചായത്ത് അംഗത്തിനും ഭാര്യക്കും പരിക്ക്.കാട്ടകാമ്പാൽ പഞ്ചായത്തംഗം ചിറക്കൽ മേനോത്ത് അബ്ദുൾ റഷീദ് (54) ഭാര്യ ഷാജിത  (45)എന്നിവരെ

പരിക്കേറ്റ് പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാത്രി എട്ടോടെ പഴഞ്ഞി വൺവേ കുരിശു പള്ളിക്ക് സമീപത്ത് വച്ചായിരുന്നു അപകടം സംഭവിച്ചത്.പരിക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത് തലക്ക് പരിക്കുള്ളതിനാൽ പ്രാഥമിക ശ്രുശൂഷക്ക് ശേഷം പിന്നീട്  തുശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.