23 June 2024 Sunday

മദ്യലഹരിയിൽ സുഹൃത്തുക്കള്‍ തമ്മില്‍ വാക്കേറ്റം കുന്നംകുളത്ത്‌ സുഹൃത്തുക്കളുടെ മര്‍ദനമേറ്റ യുവാവ് മരിച്ചു

ckmnews

മദ്യലഹരിയിൽ സുഹൃത്തുക്കള്‍ തമ്മില്‍ വാക്കേറ്റം


കുന്നംകുളത്ത്‌ സുഹൃത്തുക്കളുടെ മര്‍ദനമേറ്റ യുവാവ് മരിച്ചു


കുന്നംകുളം അഞ്ഞൂരിൽ യുവാവ് സുഹൃത്തുക്കളുടെ മർദനമേറ്റ് മരിച്ചു.അഞ്ഞൂർ സ്വദേശി വിഷ്ണു(29) ആണ് മരിച്ചത്.സംഭവത്തില്‍ സുഹൃത്തുക്കളായ ശ്രീശാന്ത്, ഷിജിത്ത്, വിഷ്ണു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് വിവരം.മര്‍ദനത്തിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്