23 June 2024 Sunday

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കടവലൂർ സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു

ckmnews


കുന്നംകുളം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കടവലൂർ സ്വദേശിയെ കാപ്പാ നിയമപ്രകാരം കുന്നംകുളം പോലീസ് ജയിലിലടച്ചു. കടവല്ലൂർ പടിഞ്ഞാറ്റുമുറി സ്വദേശി കൊട്ടിലിങ്ങൽ വീട്ടിൽ 26 വയസ്സുള്ള അക്ഷയെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്.