23 June 2024 Sunday

ചൂണ്ടൽ പുതുശ്ശേരിയിൽ ഒമ്പതാം ക്ളാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ckmnews


കുന്നംകുളം:ചൂണ്ടൽ പുതുശ്ശേരിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുശ്ശേരി സ്വദേശിനി പുല്ലാനി പറമ്പിൽ വീട്ടിൽ മഞ്ജുവിന്റെ മകൾ 14 വയസ്സുള്ള ആരുഷിയെയാണ് ബുധനാഴ്ച രാത്രി 10 മണിയോടെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ചൂണ്ടൽ എൽഐജിഎച്ച്എസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.റൂമിൽ കയറി വാതിൽ അടച്ച കുട്ടി രാത്രി 10 മണിയായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് അമ്മ ബലംപ്രയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് കുട്ടി റൂമിൽ തൂങ്ങിനിൽക്കുന്നത് കണ്ടത്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.