23 June 2024 Sunday

സമൂഹ മാധ്യമങ്ങിൽ മതത്തെ അപമാനിക്കുന്ന പോസ്റ്റിട്ട കാട്ടകാമ്പാൽ സ്വദേശി അറസ്റ്റിൽ

ckmnews



കുന്നംകുളം:മതത്തെ അപമാനിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരണം നടത്തിയ സംഭവത്തിൽ കാട്ടകാമ്പാൽ സ്വദേശിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.ബിജെപി കാട്ടകാമ്പാൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ബൈജുവിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.ബൈജു വേലായുധൻ എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് ഇസ്ലാം മതത്തെയും പ്രവാചകനെയും മതപണ്ഡിതരെയും അപമാനിക്കുന്ന തരത്തിൽ പ്രചരണം നടത്തിയിരുന്നു.ഇസ്ലാം മത വിശ്വാസികളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് മതസ്പർദ്ധ   ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തനം നടത്തിയെന്ന കരിക്കാട്  സ്വദേശിയുടെ പരാതിയിൽ ആണ് ഇയാൾ അറസ്റ്റിലായത്.വൈദ്യ പരിശോധനയ്ക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.