23 June 2024 Sunday

ബൈക്ക് ഇടിച്ചതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വടുതല സ്വദേശി മരിച്ചു

ckmnews


കുന്നംകുളം:ബൈക്ക്

ഇടിച്ചതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വടുതല സ്വദേശി മരിച്ചു.ലോട്ടറി കച്ചവടം നടത്തിയിരുന്ന വലിയകത്ത് കുറ്റിപ്പുറത്ത് വീട്ടിൽ കുഞ്ഞിമുഹമ്മദ് മകൻ 45 വയസ്സുള്ള ഷക്കീറാണ് മരിച്ചത്.വടുതലയിൽ വച്ച് നിയന്ത്രണം വിട്ട ബൈക്കിടിച്ച് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ഉച്ചയോടെ ഉള്ളിശ്ശേരി ജുമാ മസ്ജിദ് കബർസ്ഥാനിൽ സംസ്കാരം നടക്കും.