16 June 2024 Sunday

വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത ബൈക്ക് മോഷ്ടിച്ച സംഭവം പ്രതി കുന്നംകുളം പോലീസിന്റെ പിടിയിൽ

ckmnews



കുന്നംകുളം:കേച്ചേരിയിൽ  വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത ബൈക്ക് മോഷ്ടിച്ച സംഭവത്തിലെ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. തയ്യൂർ സ്വദേശി ചീരോത്ത് വീട്ടിൽ 23 വയസ്സുള്ള ജിഷ്ണുവിനെയാണ് കുന്നംകുളം സിഐ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.കേച്ചേരി സ്വദേശി മുഹമ്മദ് ഇർഫാന്റെ ഹീറോ ഗ്ലാമർ ബൈക്കാണ് മെയ് 19ന് രാത്രി മോഷണം പോയത്.കേച്ചേരി റെനിൽ റോഡിലുള്ള വീടിന്റെ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കാണ് ഇയാൾ മോഷ്ടിച്ചത്. സംഭവത്തെ തുടർന്ന് ബൈക്കിന്റെ ഉടമ നൽകിയ പരാതിയിൽ കുന്നംകുളം പോലീസ് കേസെടുത്ത് നടത്തി വന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.വൈദ്യ പരിശോധനയ്ക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.