28 June 2024 Friday

ആഴ്സണൽ- മാഞ്ചസ്റ്റർ സിറ്റി മത്സരം ഗോൾരഹിത സമനിലയിൽ; നേട്ടം ലിവർപൂളിന്

ckmnews



ആഴ്സണൽ- മാഞ്ചസ്റ്റർ സിറ്റി മത്സരം ഗോൾരഹിത സമനിലയിൽ. സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകൾക്കും ഗോളുകൾ നേടാനായില്ല. മത്സരത്തിൽ വിജയിക്കുന്നവർ പോയിൻ്റ് പട്ടികയിൽ ഒന്നാമത് എത്തുമായിരുന്നു. എന്നാൽ, സമനില ആയതോടെ ലിവർപൂൾ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തിയിട്ടും സിറ്റിക്ക് ആഴ്സണൽ പ്രതിരോധം ഭേദിക്കാനായില്ല. ബ്രൈറ്റണെതിരെ ഒരു ഗോളിനു പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച് വിജയിച്ച ലിവർപൂൾ 67 പോയിൻ്റുമായാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ആഴ്സണലിന് 65 പോയിൻ്റും മൂന്നാമതുള്ള സിറ്റിക്ക് 64 പോയിൻ്റും.