28 June 2024 Friday

'ആർ സി ബി ഈസ് റെഡ്, നൗ കിസ്ഡ് വിത്ത് ബ്ലൂ'; പുതിയ ജഴ്സിയുമായി റോയൽ ചലഞ്ചേഴ്സ്

ckmnews



ബെം​ഗളൂരു: ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 17-ാം പതിപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. മാർച്ച് 22ന് ഉദ്ഘാടന ദിവസം റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന് കളത്തിലിറങ്ങണം. അതിന് മുമ്പായി ഒരു അടിപൊളി ജഴ്സി അവതരിപ്പിച്ചിരിക്കുകയാണ് ടീം. പരമ്പരാ​ഗത ചുവന്ന ജഴ്സിയിൽ നീല നിറമാണ് ഇത്തവണത്തെ പ്രത്യേകത.

ആർ സി ബി ഈസ് റെഡ്, നൗ കിസ്ഡ് വിത്ത് ബ്ലൂ എന്നാണ് സമൂഹമാധ്യമങ്ങളിൽ റോയൽ ചലഞ്ചേഴ്സ് കുറിച്ചിരിക്കുന്നത്. എന്തായാലും പുതിയ ജഴ്സിയെ ആരാധകർ ഏറ്റെടുത്തു കഴി‍ഞ്ഞു. ടീമിന്റെ പേരിലും മാറ്റമുണ്ട്. റോയൽ ചലഞ്ചേഴ്സ് ബാം​​ഗളൂരു ഇനിമുതൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു ആകും. ഇനി ഐപിഎല്ലിലെ ടീമിന്റെ പ്രകടനമാണ് അറിയേണ്ടത്.ഫാഫ് ഡു പ്ലെസിയാണ് ഇത്തവണയും റോയൽ ചലഞ്ചേഴ്സിനെ നയിക്കുന്നത്. വിരാട് കോഹ്‌ലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, രജത് പാട്ടിദാർ, ദിനേശ് കാർത്തിക്ക്, മുഹമ്മദ് സിറാജ് തുടങ്ങിയവരാണ് ടീമിന്റെ കരുത്ത്. വനിതാ പ്രീമിയർ ലീ​ഗിന് പിന്നാലെ ഐപിഎല്ലിലും കിരീടം സ്വന്തമാക്കുകയാണ് ബെംഗളൂരു ലക്ഷ്യം.