28 June 2024 Friday

ലാ ലീഗയില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ബാഴ്‌സലോണ

ckmnews


മാഡ്രിഡ്: ലാ ലീഗയില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ബാഴ്‌സലോണ. അത്‌ലറ്റികോ മാഡ്രിഡിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ തകര്‍ത്തത്. രണ്ട് അസിസ്റ്റും ഒരു ഗോളുമായി റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി കളം നിറഞ്ഞപ്പോള്‍ ജാവോ ഫെലിക്‌സ്, ഫെര്‍മിന്‍ ലോപസ് എന്നിവരും ബാഴ്‌സയ്ക്ക് വേണ്ടി വല കുലുക്കി. വിജയത്തോടെ ജിറോണ എഫ്‌സിയെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് മുന്നേറാനും ബാഴ്‌സയ്ക്ക് സാധിച്ചു.