28 June 2024 Friday

അൽ നസറിന് തിരിച്ചടി; സീസണിൽ ഇനി ടലിസ്ക കളിക്കില്ല

ckmnews


റിയാദ്: സൗദി പ്രോ ലീ​ഗിൽ ഇനിയുള്ള മത്സരങ്ങളിൽ ബ്രസീലിയൻ താരം ആൻഡേഴ്സൺ ടലിസ്ക കളിക്കില്ല. തുടയ്ക്കേറ്റ പരിക്കിനെ തുടർന്നാണ് താരം കളത്തിൽ നിന്ന് പിന്മാറുന്നത്. എ എഫ് സി ചാമ്പ്യൻസ് ലീ​ഗിൽ ആദ്യ പാദ ക്വാർട്ടർ മത്സരം ടലിസ്ക കളിച്ചിരുന്നില്ല. സീസണിൽ ഇതുവരെ 25 മത്സരങ്ങൾ അൽ നസറിനായി കളിച്ച ടലിസ്ക 25 ​ഗോളുകൾ നേടിയിട്ടുണ്ട്.

പരിക്കുകൾ ഫുട്ബോളിന്റെ ഭാ​ഗമാണ്. എന്നാൽ ഇത് തിരിച്ചുവരവിന്റെ തുടക്കമാണ്. ദൃഢനിശ്ചയമാണ് എല്ലാത്തിലും വലുത്. അടുത്ത സീസണിൽ ശക്തമായി തിരിച്ചുവരുമെന്നും ടലിസ്ക ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.ചികിത്സയുടെ ഭാ​ഗമായി ഇറ്റലിയിലാണ് താരം. സൗദി പ്രോ ലീ​ഗ് സീസണിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ. 22 മത്സരങ്ങളിൽ നിന്നായി 53 പോയിന്റും അൽ നസർ നേടിയിട്ടുണ്ട്.