Sports
കേരളം സന്തോഷ് ട്രോഫി ക്വാർട്ടറിൽ; കൂടെ ഗ്രൂപ്പ് എയിൽ നിന്ന് ഗോവയും അസമും സർവീസസും
![ckmnews](https://ckmnews.com/postimages/886583.jpg)
കേരളം സന്തോഷ് ട്രോഫി ക്വാർട്ടറിൽ. ഗ്രൂപ്പ് എയിൽ നിന്ന് ഗോവയും അസമും സർവീസയുമാണ് കേരളത്തോടൊപ്പം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്. ബുധനാഴ്ച നടന്ന മേഘാലയ – ഗോവ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെയാണ് കേരളം ഗ്രൂപ്പില്‍ നിന്ന് ക്വാർട്ടറിൽ പ്രവേശിച്ചത്. നാല് റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒൻപത് പോയിന്റുകളുമായി സർവീസസ് ഒന്നാമതുണ്ട്.ഏഴ് പോയിന്റുമായി കേരളം മൂന്നാം സ്ഥാനത്താണ്. ഗ്രൂപ്പില്‍ നിന്ന് നാല് ടീമുകള്‍ക്കാണ് ക്വാര്‍ട്ടര്‍ ബര്‍ത്ത്. ബുധനാഴ്ച നടന്ന മത്സരത്തില്‍ കേരളം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അരുണാചൽ പ്രാദേശിനോട് വിജയിച്ചിരുന്നു. 35-ാം മിനിറ്റില്‍ ഹെഡറിലൂടെ ആഷിഖും 52-ാം മിനിറ്റില്‍ വി. അര്‍ജുനുമാണ് കേരളത്തിനായി ഗോൾ നേടിയത്.