28 June 2024 Friday

വിജയവഴിയിൽ തിരിച്ചെത്താൻ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈൻ എഫ് സിക്കെതിരെ

ckmnews



ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീ​ഗിൽ തിരിച്ചുവരവിനായി കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നു. ചെന്നൈയിൽ നടക്കുന്ന മത്സരത്തിൽ ചെന്നൈൻ എഫ് സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. സീസണിൽ പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ചെന്നൈൻ എഫ് സിക്ക് വിജയം അനിവാര്യമാണ്.

മോഹൻ ബ​ഗാനെ അവരുടെ സ്റ്റേഡിയത്തിൽ തകർത്തതിന് ശേഷം ബ്ലാസ്റ്റേഴ്സ് തിരിച്ചടികൾ നേരിടുകയാണ്. സൂപ്പർ കപ്പിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തേയ്ക്ക് പോയി. ഐഎസ്എല്ലിൽ കഴിഞ്ഞ രണ്ട് മത്സരത്തിലും പരാജയപ്പെട്ടു. ഇതോടെ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ് കേരളത്തിന്റെ കൊമ്പന്മാർ. തിരിച്ചടികൾ മറികടന്ന് ബ്ലാസ്റ്റേഴ്സ് വിജയവഴിയിൽ തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

മറുവശത്ത് 13 മത്സരങ്ങളിൽ മൂന്ന് ജയം മാത്രമാണ് ചെന്നൈന് സ്വന്തമാക്കാൻ കഴിഞ്ഞത്. പോയിന്റ് ടേബിളിലെ സ്ഥാനം 11-ാമത്. പ്ലേ ഓഫ് സാധ്യതകൾക്ക് അവശേഷിച്ച മത്സരങ്ങൾ ചെന്നൈന് ഏറെ നിർണായകമാണ്. ഇരുടീമുകളും കൊച്ചിയിൽ ഏറ്റുമുട്ടിയപ്പോൾ മത്സരം സമനില ആയിരുന്നു ഫലം. ഇരുടീമുകളും മൂന്ന് ​ഗോളുകൾ വീതം നേടിയിരുന്നു.