28 June 2024 Friday

ഇം​ഗ്ലണ്ട് പരമ്പരയിലെ അവസാന മൂന്ന് ടെസ്റ്റിന് ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; കോഹ്‌ലി പുറത്ത് തന്നെ

ckmnews



ഡൽഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളിലും വിരാട് കോഹ്‌ലി കളിക്കില്ല. ബിസിസിഐ ടീം പ്രഖ്യാപനം നടത്തിയതോടെ അഭ്യൂഹങ്ങൾക്ക് അന്ത്യമായി. പുറം വേദനയെ തുടർന്ന് ശ്രേയസ് അയ്യരും പരമ്പരയിൽ നിന്ന് പിന്മാറി. കെ എൽ രാഹുലും രവീന്ദ്ര ജഡേജയും ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തി.

ബംഗാൾ പേസർ ആകാശ് ദീപ് ടീമിൽ ഇടം പിടിച്ചു. ആദ്യമായാണ് താരത്തിന് ഇന്ത്യൻ ടീമിലേക്ക് വിളി ലഭിക്കുന്നത്. രഞ്ജിയിൽ തകർപ്പൻ പ്രകടനം നടത്തുന്ന ചേത്വേശർ പൂജാരയെ വീണ്ടും തഴഞ്ഞു.

ഇന്ത്യൻ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ​ഗിൽ, കെ എൽ രാഹുൽ, രജത് പട്ടിദാർ, സർഫ്രാസ് ഖാൻ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), കെ എസ് ഭരത് (വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, വാഷിം​ഗ്ഡൺ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ആകാശ് ദീപ്.