28 June 2024 Friday

ചരിത്രം കുറിച്ച് ജസ്‌പ്രീത്‌ ബുമ്ര; ഐ സി സി ടെസ്റ്റ്‌ റാങ്കിങ്ങിൽ ഒന്നാമത്

ckmnews



ഐ സി സി ടെസ്റ്റ്‌ റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യൻ പേസ്‌ ബോളറായി ചരിത്രം കുറിച്ച് ജസ്‌പ്രീത്‌ ബുമ്ര. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഒൻപത് വിക്കറ്റ് നേടിയ പ്രകടനമാണ് ബുമ്രയെ ഒന്നാമതെത്തിച്ചത്‌. കഴിഞ്ഞ വർഷം മാർച്ച്‌ മുതൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അശ്വിനെയാണ് ബുമ്ര മറികടന്നത്. അശ്വിൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാഡയാണ് രണ്ടാം സ്ഥാനത്ത്.  സ്പിന്നർമാരായ രവീന്ദ്ര ജഡേജ, ബിഷൻ സിംഗ് ബേതി എന്നിവർ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ബാറ്റർമാരിൽ സ്റ്റീവ് സ്മിത്ത് രണ്ടാം സ്ഥാനത്തെത്തി. കെയിൻ വില്യംസനാണ് ഒന്നാമത്