28 June 2024 Friday

ശ്രീലങ്കന്‍‌ ക്രിക്കറ്റ് ബോര്‍ഡിന് ഐസിസി ഏര്‍പ്പെടുത്തിയ സസ്പെന്‍ഷന്‍ പിന്‍വലിച്ചു

ckmnews



ശ്രീലങ്കന്‍‌ ക്രിക്കറ്റ് ബോര്‍ഡിന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. രാഷ്ട്രീയ ഇടപെടല്‍ ആരോപിച്ച് നവംബറിലാണ് ശ്രീലങ്കന്‍‌ ക്രിക്കറ്റ് ബോര്‍ഡിനെ ഐ.സി.സി. സസ്പെന്‍ഡ് ചെയ്തത്. ഐ.സി.സി. അംഗം എന്ന നിലയില്‍ ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി രേഖപ്പെടുത്തുന്നതായും ഐ.സി.സി. വ്യക്തമാക്കി. ഏകദിന ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ബോര്‍ഡിനെ സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന്, ക്രിക്കറ്റ് ബോര്‍ഡുകളില്‍ സര്‍ക്കാര്‍ ഇടപെടല്‍ പാടില്ലെന്ന ചട്ടം ലംഘിച്ചെന്ന് വ്യക്തമാക്കിയായിരുന്നു സസ്പെന്‍ഷന്‍. സസ്പെന്‍ഷന് പിന്നാലെ ഐ.സി.സി അണ്ടര്‍ 19 പുരുഷ ലോകകപ്പ് വേദി ശ്രീലങ്കയില്‍ നിന്ന് മാറ്റിയിരുന്നു.