28 June 2024 Friday

അഭിമാനം ബൊപ്പണ്ണ; 43-ാം വയസ്സില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സ് ചാമ്പ്യന്‍

ckmnews



മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ചരിത്രവിജയം സ്വന്തമാക്കി ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ. 43-ാം വയസില്‍ പുരുഷ ഡബിള്‍സ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ് ബൊപ്പണ്ണ. ഫൈനലില്‍ ഇറ്റലിയുടെ സിമോണ്‍ ബോറെല്ലി- ആന്ദ്രേ വാവസോറി സഖ്യത്തെ പരാജയപ്പെടുത്തിയാണ് ബൊപ്പണ്ണ- മാത്യു എബ്ഡന്‍ സഖ്യം കിരീടം സ്വന്തമാക്കിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. സ്‌കോര്‍: 7(7)-6, 7-5.