28 June 2024 Friday

അണ്ടര്‍ 19 ലോകകപ്പ്; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യയ്ക്ക് വിജയത്തുടക്കം

ckmnews


ബ്ലൂംഫോണ്ടെയ്ന്‍: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ 84 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 252 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 45.5 ഓവറില്‍ 167 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യയ്ക്ക് വേണ്ടി സൗമി കുമാര്‍ പാണ്ഡേ നാല് വിക്കറ്റ് വീഴ്ത്തി. ഇന്ത്യന്‍ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയ ആദര്‍ശ് സിങ്ങാണ് മത്സരത്തിലെ താരം.