28 June 2024 Friday

ഫ്രഞ്ച് ലീ​ഗിനേക്കാൾ മികച്ചത് സൗദി ലീഗ്; ക്രിസ്റ്റ്യാനോ റൊണാൾഡോ

ckmnews


റിയാദ്: ഫ്രഞ്ച് ഫുട്ബോൾ ടൂർണമെന്റായ ലീ​ഗ് 1നേക്കാൾ മികച്ചതാണ് സൗദി പ്രോ ലീ​ഗെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. ദുബായിലെ ​ഗ്ലോബൽ സോക്കർ പുരസ്കാര വേദിയിലാണ് റൊണാൾഡോയുടെ പ്രസ്താവന. സൗദി പ്രോ ലീ​ഗിന്റെ നിലവാരത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പോർച്ചു​ഗീസ് ഇതിഹാസം. ‌

താൻ ഒരു വർഷമായി സൗദിയിൽ ഫുട്ബോൾ കളിക്കുന്നു. ആത്മാർത്ഥമായി താൻ പറയുന്നു. സൗദി പ്രോ ലീ​ഗ് ഇപ്പോൾ ഫ്രഞ്ച് ലീ​ഗിനേക്കാൾ മികച്ചതാണ്. സൗദി ലീ​ഗിന്റെ നിലവാരം ഇനിയും ഉയരുമെന്നും റൊണാൾഡോ പ്രതികരിച്ചു. തന്റെ ഫുട്ബോൾ കരിയർ തുടരുന്നതിലും റൊണാൾഡോ മറുപടി നൽകി.

,താൻ ഉടൻ വിരമിക്കും. അത് പത്ത് വർഷത്തിനുള്ളിലാവുമെന്നും റൊണാൾഡോ പറഞ്ഞു. പിന്നാലെ താൻ അത് തമാശയായി പറഞ്ഞതാണെന്നും തന്റെ കരിയർ ഇനി എത്ര നീളുമെന്ന് കാത്തിരുന്ന് കാണാമെന്നും റൊണാൾഡോ വ്യക്തമാക്കി.