28 June 2024 Friday

ഫിഫയുടെ മികച്ച പരിശീലകനുള്ള പുരസ്കാരം സ്വന്തമാക്കി പെപ് ​ഗ്വാർഡിയോള

ckmnews


ലണ്ടൻ: ഫിഫയുടെ മികച്ച പരിശീലകനുള്ള പുരസ്കാരം പെപ് ​ഗ്വാർഡിയോള സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റിയുടെ ട്രെബിൾ നേട്ടമാണ് പെപിനെ മികച്ച പരിശീലകനാക്കിയത്. പെപ്​ ​ഗ്വാർഡിയോളയിലൂടെയാണ് ആദ്യമായി ഒരു സ്പെയിൻ സ്വദേശി ഫിഫയുടെ മികച്ച പരീശീലകനായി മാറുന്നത്. പുരസ്കാരം സ്വീകരിച്ചതിന് പിന്നാലെ തന്റെ നേട്ടങ്ങൾക്ക് കാരണം ബാഴ്സലോണയാണെന്ന് പറയുകയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ മാനേജർ.

തന്റെ ഹൃദയത്തിലുള്ള ക്ലബാണ് ബാഴ്സലോണ. താൻ ഇവിടെ നിൽക്കുന്നതിന് കാരണം ബാഴ്സലോണയാണ്. തന്റെ ജീവിതത്തിന്റെ ഭാ​ഗമാണ് ബാഴ്സലോണയെന്നും സിറ്റി പരിശീലകൻ പ്രതികരിച്ചു. 2009ൽ ബാഴ്സലോണയ്ക്കൊപ്പം ട്രെബിൾ നേട്ടം പെപ് ​ഗ്വാർഡിയോള സ്വന്തമാക്കിയിരുന്നു.ബാഴ്സലോണ ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമായാണ് 2009ലെ താരങ്ങളെ വിലയിരുത്തുന്നത്. 2008 മുതൽ 2012 വരെ പെപ് ​ഗ്വാർഡിയോള ബാഴ്സലോണ മാനേജരായിരുന്നു. പിന്നാലെ 2013 മുതൽ 2016 വരെ ബയേൺ മ്യൂണികിന്റെ പരിശീലകനായി.