28 June 2024 Friday

സ്പാനിഷ് സൂപ്പർ കപ്പിൽ റയൽ മുത്തം; എൽ ക്ലാസിക്കോയിൽ ബാഴ്സയ്ക്ക് വമ്പൻ തോൽവി

ckmnews



സ്പാനിഷ് സൂപ്പർ കപ്പിൽ റയൽ മാഡ്രിഡ് ചാംപ്യൻമാർ. ഫൈനലിൽ ചിരവൈരികളായ ബാഴ്‌സലോണയെ ഒന്നിനെതിരേ നാല് ഗോളുകൾക്ക് റയൽ പരാജയപ്പെടുത്തിയത്. ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിന്റെ ഹാട്രിക്കിലാണ് റയലിന്റെ കിരീട നേട്ടം. റിയാദിലാണ് മത്സരം നടന്നത്. മത്സരത്തിന് സാക്ഷിയായി മുൻ റയൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുണ്ടായിരുന്നു.


റോബർട്ട് ലെവൻഡോവ്‌സ്‌കിയാണ് ബാഴ്‌സയുടെ ആശ്വാസഗോൾ നേടിയത്. ബ്രസീലിയൻ താരമായ റോഡ്രിഡോ റയലിനായി നാലാം ​ഗോൾ കണ്ടെത്തിയത്. 4-3-1-2 ഫോർമേഷനിലിറങ്ങിയ റയൽ മാഡ്രിഡിനെ 4-2-3-1 ഫോർമേഷനിലാണ് ബാഴ്‌സലോണ നേരിട്ടത്. എഴുപത്തിയൊന്നാം മിനിറ്റിൽ അറോഹോ ചുവപ്പുകാർഡ് കണ്ടതോടെ പത്തുപേരുമായാണ് ബാഴ്‌സ കളി പുർത്തിയാക്കിയത്. സീസണിൽ രണ്ടാം തവണയാണ് എൽ ക്ലാസിക്കോയിൽ റയൽ ജയം നേടുന്നത്.