28 June 2024 Friday

സൂപ്പര്‍ കപ്പ്; അവസാന മിനിറ്റില്‍ ഗോകുലത്തെ തകര്‍ത്ത് മുംബൈ സിറ്റി

ckmnews



ഭുവനേശ്വര്‍: കലിംഗ സൂപ്പര്‍ കപ്പില്‍ ഗോകുലം കേരള എഫ്സിയ്ക്ക് തോല്‍വി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മുന്‍ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സിയാണ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മലബാറിയന്‍സിനെ തകര്‍ത്തത്. ആദ്യം ഒരു ഗോളിന് മുന്നിലെത്തിയതിന് ശേഷമാണ് ഗോകുലം പരാജയം വഴങ്ങിയത്.

മത്സരത്തിന്റെ 23-ാം മിനിറ്റില്‍ തന്നെ ഗോകുലം ലീഡെടുത്തു. അമിനൗ ബൗബയുടെ തകര്‍പ്പന്‍ അസിസ്റ്റില്‍ ക്യാപ്റ്റന്‍ അലക്‌സ് സാഞ്ചെസ് ആണ് ഗോകുലത്തെ മുന്നിലെത്തിച്ചത്. ആദ്യ പകുതിയില്‍ തന്നെ മുംബൈ സമനില കണ്ടെത്തിയെങ്കിലും ഗോള്‍ വീഴും മുന്‍പെ റഫറി ഫൗള്‍ വിസില്‍ വിളിക്കുകയായിരുന്നു.


രണ്ടാം പകുതിയില്‍ മുംബൈയുടെ ശക്തമായ തിരിച്ചുവരവാണ് കാണാനായത്. 76-ാം മിനിറ്റില്‍ ആയുഷ് ചികാരയിലൂടെ മുംബൈ ഒപ്പമെത്തി. ഇഞ്ച്വറി ടൈമില്‍ നാസര്‍ എഅല്‍ ഖയാത്തിയിലൂടെ മുംബൈ വിജയമുറപ്പിച്ചു. വിജയത്തോടെ മൂന്ന് പോയിന്റുമായി മുംബൈ സിറ്റി ഗ്രൂപ്പ് സിയില്‍ ഒന്നാമതെത്തി.