28 June 2024 Friday

ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ വനിതകളുടെ ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; മിന്നുവിനു സാധ്യത

ckmnews


ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ വനിതകളുടെ ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് നടക്കുക. ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും. മലയാളി താരം മിന്നു മണിയും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.

പതിവ് താരങ്ങൾക്കൊപ്പം വിമൻസ് പ്രീമിയർ ലീഗിലും ആഭ്യന്തര ടി-20കളിലും മികച്ചുനിന്ന ഒരുപിടി യുവതാരങ്ങളും ഇക്കുറി ടീമിനൊപ്പമുണ്ട്. സായ്ക ഇഷാഖ്, ശ്രേയങ്ക പാട്ടീൽ, ടിറ്റസ് സാധു, കനിക അഹുജ തുടങ്ങിയവർ ടീമിൽ ഇടം പിടിച്ചു. ഇതിൽ ശ്രേയങ്ക ആദ്യമായാണ് ഇന്ത്യൻ ടീമിൽ ഉൾപ്പെടുന്നത്. ഏഷ്യൻ ഗെയിംസിലെ മികച്ച പ്രകടനങ്ങൾ മലയാളി താരം മിന്നു മണിയ്ക്ക് ടീമിലെ ഇടം സ്ഥിരപ്പെടാൻ കാരണമായി. ഇംഗ്ലണ്ട് എ ടീമിനെതിരെ ഇന്ത്യ എ ടീമിനെ നയിച്ച മിന്നു അവിടെയും ശ്രദ്ധേയ പ്രകടനങ്ങൾ നടത്തിയിരുന്നു.