28 June 2024 Friday

ഇന്ത്യ – ഓസ്ട്രേലിയ നാലാം ടി-20 ഇന്ന്; ഇരു ടീമുകൾക്കും ജയിക്കണം

ckmnews



ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാലാം ടി-20 ഇന്ന്. രാത്രി 7 മണിക്ക് റായ്പൂരിലാണ് മത്സരം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഇന്ത്യ 2-1ന് മുന്നിലാണ്. ഇന്നത്തെ മത്സരം വിജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇറങ്ങുമ്പോൾ കളി ജയിച്ച് പരമ്പര സമനിലയാക്കുകയാണ് ഓസ്ട്രേലിയയുടെ ലക്ഷ്യം.


കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടി ടീമിൻ്റെ വിജയശില്പിയായ ഗ്ലെൻ മാക്സ്‌വൽ നാട്ടിലേക്ക് മടങ്ങിയത് ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടിയാണ്. അതേസമയം, മാക്സ്‌വെല്ലിൻ്റെ മടക്കം ഇന്ത്യക്ക് ആശ്വാസവുമാണ്. അവസാന രണ്ട് ടി-20കൾക്കായി ടീമിലെത്തിയ ശ്രേയാസ് അയ്യർ നാലാം നമ്പറിൽ തിലക് വർമയ്ക്ക് പകരം കളിക്കും. അങ്ങനെയെങ്കിൽ സൂര്യ അഞ്ചാം നമ്പറിലാവും. ടീമിൽ തിരികെയെത്തിയ മുകേഷ് കുമാർ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം ഇടം നേടും. ആവേശ് ഖാനെ പുറത്തിരുത്തി ദീപക് ചഹാറിനെ പരീക്ഷിക്കാനും സാധ്യതയുണ്ട്.


പ്രമുഖരൊക്കെ നാട്ടിലേക്ക് മടങ്ങിയതിനാൽ പുതുമുഖങ്ങളടങ്ങിയ ടീമാവും ഇന്ന് ഓസ്ട്രേലിയക്കായി ഇറങ്ങുക. ക്രിസ് ഗ്രീൻ ഇന്ന് അരങ്ങേറിയേക്കും. ബെൻ മക്ഡർമോർട്ട്, ബെൻ ഡ്വാർഷുയിസ് എന്നിവരൊക്കെ ഇന്ന് കളിക്കും.