28 June 2024 Friday

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര; ഇന്ത്യൻ ടീമിൽ തിരിച്ചെത്തി സഞ്ജു സാംസൺ

ckmnews




ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് വീതം ട്വന്റി 20, ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റും ഉൾപ്പെടുന്നതാണ് പര്യടനം. ഏകദിന പരമ്പരയിൽ മലയാളി താരം സ‍ഞ്ജു സാംസൺ ടീമിലിടം നേടി. കെ.എൽ.രാഹുലാണ് ഏകദിന ടീം ക്യാപ്റ്റൻ. ട്വന്റി20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ രോഹിത് ശർമ നയിക്കും.


അജിത്ത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി വ്യാഴാഴ്ച വൈകീട്ടാണ് ടീമിനെ പ്രഖ്യാപിച്ചത്. വിക്കറ്റ് കീപ്പർ ബാറ്ററായാണ് സഞ്ജുവിനെ ടീമിലെടുത്തിരിക്കുന്നത്. ഓസീസിനെതിരായ ട്വന്റി 20 പരമ്പരയിൽ ഇന്ത്യയെ നയിക്കുന്ന സൂര്യകുമാർ യാദവ് തന്നെയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലും ഇന്ത്യൻ ക്യാപ്റ്റൻ. ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ രോഹിത്തും കോലിയും മടങ്ങിയെത്തും. ബുംറയാണ് വൈസ് ക്യാപ്റ്റൻ.