28 June 2024 Friday

അണ്ടർ 17 ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ ജർമനിയും ഫ്രാൻസും ഏറ്റുമുട്ടും

ckmnews


ഇന്തൊനീഷ്യ ∙ അണ്ടർ 17 ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ ജർമനിയും ഫ്രാൻസും ഏറ്റുമുട്ടും. ഇന്നലെ നടന്ന സെമി ഫൈനൽ മത്സരങ്ങളിൽ ജർമനി ഷൂട്ടൗട്ടിൽ അർജന്റീനയെയും (4–2) ഫ്രാൻസ് മാലിയെയും (2–1) തോൽപിച്ചു. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും 3 ഗോൾ വീതം നേടിയതോടെയാണ് അർജന്റീന– ജർമനി മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്. 1985നു ശേഷം ഇതാദ്യമായാണ് ജർമനി അണ്ടർ 17 ലോകകപ്പിന്റെ ഫൈനലിൽ കടക്കുന്നത്. രണ്ടാം സെമിയിൽ ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ ബാക്കി നിൽക്കെ മാലി ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ രണ്ടു ഗോളുകൾ മടക്കിയ ഫ്രാൻസ് ജയം ഉറപ്പിച്ചു. ഡിസംബർ 2ന് വൈകിട്ട് 5.30നാണ് ഫൈനൽ.