28 June 2024 Friday

ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം അങ്കം ഇന്ന്, ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര

ckmnews



ഗുവാഹത്തി: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ഗുവാഹത്തിയില്‍ വൈകിട്ട് ഏഴിനാണ് മത്സരം. സ്പോര്‍ട്സ് 18 ചാനലിലും ജിയോ സിനിമയിലും മത്സരം തത്സമം കാണാനാകും. വിശാഖപട്ടണത്തും തിരുവനന്തപുരത്തും നടന്ന ആദ്യ രണ്ട് ടി20കളിലും ആധികാരിക ജയം നേടിയ ഇന്ത്യ ഇന്ന് ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇറങ്ങുന്നത്. ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് പകരമാകില്ലെങ്കിലും ഓസീസിനെതിരെ രണ്ടാം നിര ടീമിനെവെച്ച് പരമ്പരനേടി ആരാധകരുടെ ആവേശം തിരിച്ചുപിടിക്കലും ഇന്ത്യയുടെ ലക്ഷ്യമാണ്.


തിരുവനന്തപുരത്ത് നടന്ന രണ്ടാം ടി20യില്‍ കളിച്ച ടീമില്‍ മാറ്റമുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. ഓപ്പണര്‍മാരായി യശസ്വി ജയ്‌സ്വാളും റുതുരാജ് ഗെയ്കവാദും തകര്‍ത്തടിക്കുന്നതിനാല്‍ ഇരുവരും ഇന്നും തുടരും. ആദ്യ രണ്ട് മത്സരങ്ങലിലും അര്‍ധസെഞ്ചുറി നേടിയ ഇഷാന്‍ കിഷൻ തുടര്‍ന്നാല്‍ പ്ലേയിംഗ് ഇലവനിലെത്താന്‍ ജിതേഷ് ശര്‍മ കാത്തിരിക്കേണ്ടിവരും. നായകന്‍ സൂര്യകുമാര്‍ യാദവിന് ശേഷം എത്തുന്ന തിലക് വര്‍മക്ക് ആദ്യ രണ്ട് കളികളിലും കാര്യമായി ഒന്നും ചെയ്യാനായില്ലെങ്കിലും മൂന്നാം മത്സരത്തിലും അവസരം ഒരുങ്ങും.