28 June 2024 Friday

ഇന്ത്യ എ ടീം ക്യാപ്റ്റനായി മലയാളി താരം മിന്നുമണി

ckmnews


ഇന്ത്യ എ ടീം ക്യാപ്റ്റനായി മലയാളി താരം മിന്നുമണിയെ തെരെഞ്ഞെടുത്തു. ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ വനിതാ ടീമിനെയാണ് മിന്നുമണി നയിക്കുക. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് നടക്കുക.

നവംബർ 29, ഡിസംബർ ഒന്ന്, ഡിസംബർ മൂന്ന് തീയതികളിലാണ് മത്സരങ്ങൾ.കേരളത്തില്‍നിന്ന് ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തിയ ആദ്യ വനിതാ താരം കൂടിയാണ് വയനാട് മാനന്തവാടി സ്വദേശിനിയായ മിന്നുമണി.

ഓഫ് സ്പിന്നറായ മിന്നുമണി മികച്ച ഒരു ഓൾറൗണ്ടർ കൂടിയാണ്. പതിനാറാം വയസ്സിൽ കേരള ക്രിക്കറ്റ് ടീമിലെത്തിയ മിന്നു 10 വർഷമായി കേരള ടീമുകളിൽ സ്ഥിരാംഗമാണ്. 2019ൽ ബംഗ്ലദേശിൽ പര്യടനം നടത്തിയ ഇന്ത്യൻ എ ടീമിലും അംഗമായിരുന്നു.


ഏഷ്യാകപ്പ് ജൂനിയർ ചാമ്പ്യൻഷിപ്പിലും കളിച്ചിട്ടുണ്ട്. ബംഗ്ലദേശ് പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ട്വന്റി 20 ടീം അംഗമായിരുന്നു. അരങ്ങേറ്റ പരമ്പരയിൽ തന്നെ അഞ്ച് വിക്കറ്റുകൾ മിന്നുമണി സ്വന്തമാക്കിയിരുന്നു.