28 June 2024 Friday

കോലിയെ ആരും മറികടക്കില്ല! ലോകകപ്പ് അവസാനിപ്പിക്കുന്നത് റെക്കോര്‍ഡോടെ; ഹിറ്റ്മാന്‍ രണ്ടാമത്

ckmnews

അഹമ്മദാബാദ്: വിരാട് കോലി ഏകദിന ലോകകപ്പ് അവസാനിപ്പിക്കുന്നത് റെക്കോര്‍ഡോടെ. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെ റെക്കോര്‍ഡാണ് കോലിക്ക് സ്വന്തമായത്. 11 ഇന്നിംഗ്‌സില്‍ നിന്ന് 765 റണ്‍സാണ് കോലി നേടിയത്. ശരാശരി 95.62. മൂന്ന് സെഞ്ചുറികളും ആറ് അര്‍ധ സെഞ്ചുറികളും കോലിയുടെ ഇന്നിംഗ്‌സിലുണ്ട്. ഇന്ന് ഓസ്‌ട്രേലിയക്കെതിരെ ഫൈനലില്‍ 63 പന്തില്‍ 54 റണ്‍സാണ് കോലി നേടിയത്. തുടര്‍ച്ചയായി അഞ്ച് തവണ 50+ സ്‌കോറുകള്‍ നേടാന്‍ കോലിക്ക് സാധിച്ചിരുന്നു. 

ലോകകപ്പില്‍ രണ്ടാം തവണയാണ് കോലി തുടര്‍ച്ചയായി 50+ റണ്‍സ് നേടുന്നത്. 2019 ലോകകപ്പിലും കോലി നേട്ടം സ്വന്തമാക്കിയിരുന്നു. ഈ നേട്ടം സ്വന്തമാക്കിയ മറ്റൊരു താരം സ്റ്റീവന്‍ സ്മിത്താണ്. 2015 ലോകകപ്പിലായിരുന്നു ഇത്. ലോകകപ്പിന്റെ സെമിയിലും ഫൈനലിലും അന്‍പതില്‍ അധികം റണ്‍സ് നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരം കൂടിയാണ് കോലി. അതേസമയം, റണ്‍വേട്ടയില്‍ ഇനിയാരും കോലിയെ മറികടന്നേക്കില്ല. ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണാറാണ് മറിടക്കാന്‍ സാധ്യതയുള്ള ഏക താരം. എന്നാലതിന് അത്ഭുതങ്ങള്‍ സംഭവിക്കണം. 

നിലവില്‍ 11 ഇന്നിംഗ്‌സില്‍ 528 റണ്‍സ് വാര്‍ണര്‍ ഏഴാം സ്ഥാനത്താണ്. കോലിയും വാര്‍ണറും തമ്മിലുള്ള വ്യത്യാസം 237 റണ്‍സാണ്. സെമിയില്‍ ഓസ്‌ട്രേലിയക്കെതിരെ 47 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് ണ്ടാം സ്ഥാനത്ത്. 597 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ സമ്പാദ്യം. ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്ക് (594), ന്യൂസിലന്‍ഡ് താരങ്ങളായ രചിന്‍ രവീന്ദ്ര (578), ഡാരില്‍ മിച്ചല്‍ (552) എന്നിവര്‍ മൂന്ന് മുതല്‍ അഞ്ച് വരെ. രണ്ട് ടീമുകളും സെമിയില്‍ മടങ്ങിയിരുന്നു. 11 മത്സരങ്ങളില്‍ 530 അടിച്ചെടുത്ത ശ്രേയസ് അയ്യരാണ് ആറാമത്. പിന്നാലെ വാര്‍ണര്‍. 

ഇന്ന് മൂന്നാമനായി ക്രീസിലെത്തിയ കോലി 63 പന്തില്‍ 54 റണ്‍സാണ് കോലി നേടിയത്. നാല് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്.