28 June 2024 Friday

നാല് മിനിറ്റിനിടെ രണ്ട് ഗോളുകള്‍; ബ്രസീലിനെ അട്ടിമറിച്ച് കൊളംബിയ

ckmnews



ബൊഗോട്ട: ബ്രസീലിന്റെ കഷ്ട കാലത്തിനു അറുതിയായില്ല. ഉറുഗ്വെയ്ക്ക് പിന്നാലെ കൊളംബിയയോടും തോറ്റ് ബ്രസീല്‍. ലോകകപ്പ് യോഗ്യാതാ പോരാട്ടത്തിന്റെ ലാറ്റിനമേരിക്കന്‍ പതിപ്പില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ തോല്‍വി വഴങ്ങിയത്.  ഒരു ഗോളിനു തുടക്കത്തില്‍ തന്നെ മുന്നിലെത്തിയ അവര്‍ കളിയുടെ അവസാന ഘട്ടത്തില്‍ രണ്ട് ഗോളുകള്‍ വഴങ്ങിയാണ് തോല്‍വി ഏറ്റുവാങ്ങിയത്. കൊളംബിയക്കായി ലിവര്‍പൂള്‍ താരം ലൂയിസ് ഡിയസ് ഇരട്ട ഗോളുകള്‍ നേടി. ബ്രസീലിന്റെ ഗോള്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വകയായിരുന്നു.  കളിയുടെ നാലാം മിനിറ്റില്‍ തന്നെ

ബ്രസീല്‍ മുന്നിലെത്തി. പിന്നീട് ഇരു പക്ഷവും ഗോളിനായി ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ 75, 79 മിനിറ്റുകളില്‍ ഡിയസ് വല ചലിപ്പിച്ചാണ് കൊളംബിയന്‍ ജയം സാധ്യമാക്കിയത്. 

യോഗ്യതാ പോരാട്ടത്തിന്റെ പോയിന്റ് പട്ടികയില്‍ ബ്രസീല്‍ അഞ്ചാം സ്ഥാനത്ത്. രണ്ട് ജയം മാത്രമാണ് അവര്‍ക്കുള്ളത്. രണ്ട് മത്സരങ്ങള്‍ തോറ്റു. ഒരു കളി സമനില.