28 June 2024 Friday

ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന താരമായി രോ​ഹിത്; വെടിക്കെട്ട് തുടക്കം നൽകി ​ഹിറ്റ്മാൻ

ckmnews


ലോകകപ്പിലെ തന്റെ പതിവ് ശൈലിയ്ക്ക് ഒരു മാറ്റവും സമ്മർദ്ദവുമില്ലാതെ ബാറ്റേന്തി ഇന്ത്യയ്ക്ക് വെടിക്കെട്ട് തുടക്കം നൽകി രോഹിത് ശർമ്മ. 29 പന്തിൽ നാല് വീതം സിക്സും ഫോറുമടിച്ച് രോഹിത് 47 റൺസടിച്ച് പുറത്തായെങ്കിലും ഇന്നത്തെ മത്സരത്തിൽ ഒരു റെക്കോർഡ് നേട്ടത്തെ സ്വന്തമാക്കാനും രോഹിത്തിനായി.

ഏകദിന ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരമെന്ന റെക്കോർഡാണ് രോഹിത് സ്വന്തമാക്കിയത്. വെടിക്കെട്ട് ബാറ്റർ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ് ലിനെയാണ് രോഹിത് മറികടന്നത്. വീണ്ടും സിക്സ് നേടി അർദ്ധ സെഞ്ചുറി പൂർത്തിയാക്കാനുള്ള ശ്രമത്തിനിടയിലാണ് രോഹിത് പുറത്തയത്. പേസ് ബൗളർ സൗത്തിയ്ക്കാണ് വിക്കറ്റ്.