28 June 2024 Friday

കിവികളെ എറിഞ്ഞുവീഴ്ത്തി ദക്ഷിണാഫ്രിക്ക, ഇന്ത്യയെയും മറികടന്ന കുതിപ്പ്

ckmnews



പൂനെ: ലോകകപ്പിലെ കരുത്തരുടെ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കക്ക് വമ്പൻ ജയം. ന്യൂസിലൻഡിനെ 191 റൺസിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. 358 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ കിവികളുടെ പോരാട്ടം 167 റൺസിൽ അവസാനിച്ചു. സെഞ്ചുറി നേടിയ ക്വിന്‍റണ്‍ ഡി കോക്കും വാന്‍ഡെര്‍ ദസ്സനും 4 വിക്കറ്റ് നേടിയ കേശവ് മഹാരാജും 3 വിക്കറ്റ് നേടിയ മാർക്കോ ജാൻസണുമാണ് ആഫ്രിക്കൻ ശക്തികളുടെ വിജയത്തിന് ചുക്കാൻ പിടിച്ചത്. വമ്പൻ വിജയത്തോടെ ഇന്ത്യയെയും മറികടന്ന് ദക്ഷിണാഫ്രിക്ക പോയിൻ്റ് ടേബിളിൽ മുന്നിലെത്തി. ഇന്നത്തെ പരാജയത്തോടെ ന്യൂസിലൻഡ് കുരുക്കിലാകുകയും ചെയ്തു.