28 June 2024 Friday

ലോകകപ്പില്‍ ഇന്ന് പാക്കിസ്ഥാന് ജീവന്‍മരണപോരാട്ടം; എതിരാളി ദക്ഷിണാഫ്രിക്ക

ckmnews


തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്കു ശേഷം ലോകകപ്പില്‍ ഇന്ന് പാക്കിസ്ഥാന് ജീവന്‍മരണ പോരാട്ടത്തിനായി ഇറങ്ങുന്നു. ദക്ഷിണാഫ്രിക്കയാണ് പാകിസ്ഥാന്റെ എതിരാളി. ഉച്ചയ്ക്ക് രണ്ടിന് ചെന്നൈയിലാണ് മത്സരം. കടുത്ത വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ് ബാബര്‍ അസമും കൂട്ടരും. ലോകകപ്പില്‍ സെമി സാധ്യത നിലനിര്‍ത്താന്‍ ഇനിയുള്ള മത്സരങ്ങളില്‍ വിജയിക്കണമെന്ന കടുത്ത സമ്മര്‍ദ്ദത്തിലാണ് പാക് ടീം.

കഴിഞ്ഞ മത്സരത്തില്‍ കുഞ്ഞന്‍ ടീമായ അഫ്ഗാനിസ്ഥാനോട് ദയനീയ തോല്‍വിയാണ് പാക്കിസ്ഥാന്‍ ഏറ്റുവാങ്ങിയത്. അഞ്ചു മത്സരങ്ങളില്‍ മൂന്നു മത്സരങ്ങള്‍ പരാജയപ്പെട്ട പാക്കിസ്ഥാന്‍ നാലു പോയിന്റുകളുമായി ആറാം സ്ഥാനത്താണ്.

അതേമയം മികച്ച ഫോമിലാണ് ദക്ഷിണാഫ്രിക്കന്‍ ടീം. അഞ്ചു മത്സരങ്ങളില്‍ നിന്ന് നാലു മത്സരങ്ങള്‍ വിജയിച്ച് എട്ടു പോയിന്റുമായി പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ് സൗത്ത് ആഫ്രിക്ക.