28 June 2024 Friday

2028 ഒളിമ്പിക്സിൽ ടി-20 ഉൾപ്പെടെ നാല് മത്സര ഇനങ്ങൾ കൂടി; ഔദ്യോഗികമായി പ്രഖ്യാപിച്ച് ഐ ഒ സി

ckmnews


2028 ലോസ് ആഞ്ചൽസ് ഒളിമ്പിക്സിൽ ടി-20 മത്സര ഇനമാക്കിയതായി ഔദ്യോഗികമായി അറിയിച്ച് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി. പുരുഷ-വനിതാ ടി-20 ക്ക് പുറമേ, മറ്റ് നാല് മത്സര ഇനങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച മുംബൈയിൽ നടന്ന ഐഒസി എക്സിക്യൂട്ടീവ് ബോർഡ് യോഗത്തിന് ശേഷം ലോസ് ഏഞ്ചൽസ് 2028 ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നത് അംഗീകരിച്ചതായി ഐഒസി പ്രസിഡന്റ് തോമസ് ബാച്ച് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം.

ക്രിക്കറ്റിനു പുറമേ, ബേസ്ബോൾ/സോഫ്റ്റ്ബോൾ, ഫ്ലാഗ് ഫുട്ബോൾ, ലാക്രോസ്, സ്ക്വാഷ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.


1998-ൽ ക്വാലാലംപൂരിലും 2022-ൽ ബർമിംഗ്ഹാമിലും നടന്ന കോമൺവെൽത്ത് ഗെയിംസിന്റെ രണ്ട് പതിപ്പുകളിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയിരുന്നു. അതേസമയം 1900ൽ പാരീസ് ഒളിംപിക്സിൽ ഏകപക്ഷീയമായ മത്സരത്തിൽ ഇംഗ്ലണ്ട് ഫ്രാൻസിനെ തോൽപ്പിച്ച് സ്വർണമെഡൽ നേടിയതിന് ശേഷം ഈ കായികയിനം ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായിരുന്നില്ല.