28 June 2024 Friday

പാകിസ്ഥാനെ പഞ്ഞിക്കിട്ട് ഇന്ത്യ, ലോകകപ്പ് മത്സരത്തിൽ മിന്നുന്ന വിജയം

ckmnews


പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് മിന്നുന്ന വിജയം. ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. മത്സരത്തിൽ ശ്രേയസ് അയ്യരും, രോഹിത് ശർമ്മയും അർധ സെഞ്ച്വറി നേടി. ഈ ലോകകപ്പിലെ തുടർച്ചയായ മൂന്നാം ജയമാണ് ഇന്ത്യയുടേത്. ജസ്പ്രീത് ബുംറയാണ് കളിയിലെ താരം.


രോഹിത്‌ ശർമ്മയുടെ തകർപ്പൻ ബാറ്റിങ്ങാണ്‌ താരതമ്യേന ചെറിയ സ്‌കോർ പിന്തുണർന്ന ഇന്ത്യയ്‌ക്ക്‌ ജയം അനായാസമാക്കിയത്‌. രോഹിത്‌ 63 പന്തിൽ 86 റൺസ്‌ നേടി പുറത്തായി. ആറ്‌ വീതം സ്‌ക്‌സും ഫോറും അടങ്ങിയതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്‌. സ്‌കോർ: പാകിസ്‌താൻ – 191 (42.5), ഇന്ത്യ – 192 – 3 (30.3). ഇന്ത്യക്കായി ശ്രേയസ്‌ അയ്യർ അർധസെഞ്ചുറി നേടി പുറത്താകാതെ നിന്നു 53 (62).


ഏകദിന ലോകകപ്പുകളുടെ ചരിത്രത്തില്‍ ഇന്ത്യ, പാകിസ്‌താനെതിരേ നേടുന്ന തുടര്‍ച്ചയായ എട്ടാം ജയമാണിത്. പാകിസ്‌താനോട് ഏകദിന ലോകകപ്പില്‍ തോറ്റിട്ടില്ലെന്ന റെക്കോഡ് ഇന്ത്യ നിലനിര്‍ത്തി.