28 June 2024 Friday

സയ്യിദ് മുഷ്താഖ് അലി ട്രോഫിയ്ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു സഞ്ജു ക്യാപ്റ്റൻ

ckmnews


സയ്യിദ് മുഷ്താഖ് അലി ട്രോഫിയ്ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ ക്യാപ്റ്റാനാകുന്ന ടീമില്‍ റോഷന്‍ എസ് കുന്നുമ്മല്‍ ആണ് വൈസ് ക്യാപ്റ്റന്‍. ഒക്ടോബര്‍ 16 മുതല്‍ 27 വരെ മുംബൈയിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ടീമിനെ പ്രഖ്യാപിച്ചത്.

പ്രാദേശിക ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി ദേശീയ ടീമിലേക്ക് തിരിച്ചുവരവ് നടത്തുകയെന്നത് സഞ്ജുവിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ഒക്ടോബര്‍ 16ന് ഹിമാചല്‍ പ്രദേശിനെതിരെയാണ് ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ആദ്യമത്സരം.


കേരള ടീം : സഞ്ജു വിശ്വനാഥ് (സി) രോഹൻ എസ് കുന്നുമ്മൽ (വി സി), ജലജ് സക്‌സേന, ശ്രേയസ് ഗോപാൽ, മുഹമ്മദ് അസ്ഹറുദ്ദീൻ, സച്ചിൻ എബി, വിഷ്ണു വിനോദ്,അബ്ദുൾ ബാസിത്ത് പി എ, ഐജോമോൻ ജോസഫ്, വൈശാഖ് ചന്ദ്രൻ, ബേസിൽ തമ്പി, ആസിഫ് കെ എം, ഇനോദ് കുമാർ സി വി, മനു കൃഷ്ണൻ, വരുൺ നായനാർ, അജ്നാസ് എം, മിഥുൻ പി കെ, സൽമാൻ നിസാർ