28 June 2024 Friday

ഏഷ്യൻ ഗെയിംസ്; വനിതകളുടെ കോമ്പൗണ്ട് അമ്പെയ്ത്ത് ടീമിന് സുവർണനേട്ടം

ckmnews


ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് 19ആം സ്വർണം. വനിതകളുടെ ടീം കോമ്പൗണ്ട് അമ്പെയ്ത്ത് ഇനത്തിലാണ് ഇന്ത്യൻ സഖ്യം സുവർണനേട്ടം കുറിച്ചത്. ജ്യോതി സുരേഖ, അദിതി സ്വാമി, പർനീത് കൗർ എന്നിവരടങ്ങുന്ന ടീം ഫൈനലിൽ ചൈനീസ് തായ്പേയ് സഖ്യത്തെ പരാജയപ്പെടുത്തുകയായിരുന്നു. സ്കോർ 230 – 229. 

മെഡൽ നിലയിൽ ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്. ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മെഡൽ വേട്ടയാണ് ഇന്ത്യ നടത്തുന്നത്. 19 സ്വർണവും 31 വെള്ളിയും 32 വെങ്കലവുമടക്കം 81 മെഡലുകളാണ് ഇന്ത്യക്ക് ആകെയുള്ളത്. ഒന്നാമതുള്ള ചൈനയ്ക്ക് 171 സ്വർണവും 94 വെള്ളിയും 51 വെങ്കലവുമുണ്ട്.