28 June 2024 Friday

ഏഷ്യന്‍ ഗെയിംസ്; 3,000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍

ckmnews


ഏഷ്യന്‍ ഗെയിംസ് 3,000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍. പാറുള്‍ ചൗധരി വെള്ളി നേടിയപ്പോള്‍ പ്രീതി വെങ്കലം നേടി. ബഹ്റൈനിന്റെ വിന്‍ഫ്രെഡ് യാവിയ്ക്കാണ് സ്വര്‍ണം.

ഏഷ്യന്‍ ഗെയിംസിന്റെ ഒന്‍പതാം ദിനം ഇന്ത്യ നാലു വെങ്കല മെഡിലാണ് ലഭിച്ചത്. ടേബിള്‍ ടെന്നിസ് വനിതാ ഡബിള്‍സ്, പുരുഷ-വനിതാ വിഭാഗം 3000 മീറ്റര്‍ സ്പീഡ് സ്‌കേറ്റിങ് റിലേയിലും ഇന്ത്യ വെങ്കലം നേടിയിരുന്നു. പുരുഷ ഹോക്കിയില്‍ അവസാന പൂള്‍ മത്സരത്തില്‍ ബംഗ്ലദേശിനെ പരാജയപ്പെടുത്തി ഇന്ത്യ സെമിയില്‍ കടന്നു. തുടര്‍ച്ചയായ അഞ്ചാം മത്സരമാണ് ഇന്ത്യ വിജയിച്ചത്.