28 June 2024 Friday

രക്ഷകനായി ലൂണ. ബ്ലാസ്റ്റേഴ്‌സിന് തുടർച്ചയായ രണ്ടാം ജയം.

ckmnews

കൊച്ചി: ഐഎസ്എല്ലില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയക്കൊടി നാട്ടി കേരള ബ്ലാസ്റ്റേഴ്സ്. ജംഷഡ്പൂര്‍ എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് മഞ്ഞപ്പട കരുത്ത് കാട്ടിയത്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി നായകൻ അഡ്രിയാൻ ലൂണയാണ് 74-ാം മിനിറ്റില്‍ ഗോള്‍ സ്വന്തമാക്കിയത് . ഇരു ടീമും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തില്‍ നായകൻ അഡ്രിയാൻ ലൂണയുടെയും പകരക്കാരനായി 62-ാം മിനിറ്റില്‍ എത്തിയ ദിമിത്രിയോസിന്റെയും മികച്ച വൺ ടച്ച്‌ പാസ്സിലൂടെയാണ് ലൂണ എതിർ വല കുലുക്കിയത്. ലീഗിൽ തുടർച്ചയായ രണ്ടാം വിജയത്തോടെ ബ്ലാസ്റ്റേഴ്‌സിന് നിലവിൽ രണ്ടാം സ്ഥാനത്തേക്ക് എത്താൻ കഴിഞ്ഞു. രണ്ടു ഹോം മത്സരങ്ങൾക്ക് ശേഷം ഇനി എവേ മാച്ചിൽ മുൻ ചാമ്പ്യൻമാരായ മുംബൈ സിറ്റി എഫ്സിയെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന് നേരിടാനുള്ളത്.