28 June 2024 Friday

ഏഷ്യന്‍ ഗെയിംസ് ടെന്നീസിലും സ്വര്‍ണനേട്ടം തുടര്‍ന്ന് ഇന്ത്യ

ckmnews


ഏഷ്യന്‍ ഗെയിംസ് ടെന്നീസിലും സ്വര്‍ണനേട്ടം തുടര്‍ന്ന് ഇന്ത്യ. ടെന്നിസ് മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- ഋതുജ ഭോസാലെ സഖ്യം സ്വര്‍ണം കരസ്ഥമാക്കി.

ഫൈനലില്‍ ചൈനീസ് തായ്പേയിയുടെ എന്‍ ഷുവോ ലിയാങ്-സുങ് ഹാവോ ഹുവാങ് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 2-6, 6-3, 10-4. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം ഒമ്പതായി.