28 June 2024 Friday

ഏഷ്യൻ ഗെയിംസ് ; ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് വെള്ളി

ckmnews



ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയ്ക്ക് മെഡൽ നേട്ടം. പത്ത് മീറ്റർ പിസ്റ്റൾ ടീം ഇനത്തിനാണ് ഇന്ത്യയ്ക്ക് വെള്ളി ലഭിച്ചത്. വെള്ളി നേടിയത് സംബ്ജ്യോത് ദിവ്യ എന്നിവർ അടങ്ങുന്ന സംഘമാണ്.

അതേസമയം, പുരുഷന്മാരുടെ ലോങ്‌ജംപിൽ മലയാളി താരം എം ശ്രീശങ്കർ ഫൈനൽ യോഗ്യത നേടി. രാവിലെ നടന്ന രണ്ടാം ഹീറ്റ്‌സ് മത്സരത്തിൽ 7.97 മീറ്റർ ദൂരത്തിൽ ചാടിയാണ് ശ്രീശങ്കർ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഒക്ടോബർ ഒന്നിനാണ് ഫൈനൽ മത്സരങ്ങൾ നടക്കുക. പുരുഷന്മാരുട 1500 മീറ്ററിൽ ജിൻസൺ ജോൺസണും ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഇതോടെ, 1500 മീറ്ററിൽ ഇന്ത്യയുടെ അജയ്കുമാ‍‍ർ ഉള്‍പ്പെടെ രണ്ട് പേ‍‍ർ ഫൈനലില്‍ മത്സരിക്കും.