28 June 2024 Friday

ഇന്ത്യയുടെ ആദ്യ ലോകകപ്പ് സന്നാഹമത്സരം ഇന്ന് നടക്കും

ckmnews


ഇന്ത്യയുടെ ആദ്യ ലോകകപ്പ് സന്നാഹമത്സരം ഇന്ന് നടക്കും. നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടാണ് എതിരാളി. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗുവാഹത്തിയിൽ ആണ് കളി. ഏകദിന റാങ്കിംഗിൽ ഒന്നാമതായാണ് ഇന്ത്യ ഇന്ന് ലോകകപ്പ് സന്നാഹ മത്സരങ്ങൾക്ക് ഇറങ്ങുന്നത്.

ജോസ് ബട്‍ലര്‍, ബെൻ സ്റ്റോക്സ്, ഹാരി ബ്രൂക്ക്, ജോണി ബെയര്‍സ്റ്റോ തുടങ്ങിയ വെടിക്കെട്ട് ബാറ്റര്‍മാരാണ് ഇംഗ്ലണ്ടിന്. രാജ്കോട്ടില്‍ ഓസ്ട്രേലിക്കെതിരെ അവസാന ഏകദിനം കളിച്ച ശേഷം കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ടീം ഗുവാഹത്തിയിലെത്തിയത്.കഴിഞ്ഞ ദിവസം ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ഷാര്‍ദ്ദുല്‍ താക്കൂര്‍, ആര്‍ അശ്വിന്‍ എന്നിവര്‍ ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങി.


2019ലെ ലോകകപ്പില്‍ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ലീഗ് റൗണ്ടില്‍ ഇന്ത്യയെ തോല്‍പ്പിച്ച ഒരേയൊരു ടീം ഇംഗ്ലണ്ടായിരുന്നു.

കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇരു ടീമും ഏറ്റുമുട്ടിയപ്പോൾ ഇന്ത്യയെ 10 വിക്കറ്റിനാണ് ഇംഗ്ലണ്ട് തകര്‍ത്തെറിഞ്ഞത്.