28 June 2024 Friday

അശ്വാഭ്യാസത്തില്‍ ഇന്ത്യ ചരിത്രമെഴുതി; ഏഷ്യന്‍ ഗെയിംസില്‍ മൂന്നാം സ്വര്‍ണം

ckmnews



അശ്വാഭ്യാസത്തില്‍ ചരിത്രമെഴുതി ഏഷ്യന്‍ ഗെയിംസില്‍ മൂന്നാം സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. അശ്വാഭ്യാസം ഡ്രസ്സേജ് വിഭാഗത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്.

ടീം ഇനത്തില്‍ സുദിപ്തി ഹജേല, ദിവ്യാകൃതി സിങ്, ഹൃദയ് വിപുല്‍ ഛെദ്ദ, അനുഷ് അഗര്‍വല്ല എന്നിവരാണ് വിജയിച്ചത്. 41 വര്‍ഷത്തിനു ശേഷമാണ് അശ്വാഭ്യാസത്തില്‍ ഇന്ത്യ സ്വര്‍ണം നേടുന്നത്.