28 June 2024 Friday

ഏഷ്യൻ ഗെയിംസ് ഫുട്ബോൾ: ആദ്യ മത്സരത്തിൽ ചൈനയോട് പരാജയപ്പെട്ട് ഇന്ത്യ

ckmnews


ഹാങ്ചൗ∙ ഏഷ്യൻ ഗെയിംസ് ഫുട്ബോളിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ചൈനയോട് പരാജയപ്പെട്ടു. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഗ്രൂപ്പ് എയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ പരാജയം. 


മത്സരത്തിന്റെ 15ാം മിനിറ്റിലാണ് ചൈന ആദ്യ ഗോൾ നേടുന്നത്. കോർണറിൽനിന്ന് കിട്ടയ പന്ത് ചൈനീസ് താരം ടിയാനി ഗോവോ ഗോൾവലയിൽ എത്തിക്കുകയായിരുന്നു. ചൈനയുടെ ആധപത്യമാണ് മത്സരത്തിൽ ഉടനീളം കണ്ടത്. എന്നാൽ ആദ്യ പകുതിയുടെ ഇൻജൂറി ടൈമിൽ ചൈനയ്ക്കെതിരെ ഇന്ത്യ സമനില ഗോൾ നേടി. രാഹുൽ കെ.പിയാണ് ഇന്ത്യയ്ക്കായി ഏക ഗോൾ നേടിയത്.

ആദ്യ പകുതിയിൽ സമനില വഴങ്ങിയെങ്കിലും രണ്ടാം പകുതിയിൽ ചൈനയുടെ മുന്നേറ്റത്തെ പ്രതിരോധിക്കാൻ ഇന്ത്യയ്ക്കായില്ല. 51 ാം മിനിറ്റിലും 72ാം മിനിറ്റിലും 75ാം മിനിറ്റിലും ചൈനയുടെ ഗോൾ വല കുലുങ്ങി. ഇൻജൂറി ടൈമിൽ അഞ്ചാം ഗോൾ കൂടി ചൈന നേടിയതോടെ ഇന്ത്യയുടെ പതനം പൂർണമായി.