28 June 2024 Friday

ജപ്പാനോട് 4–1ന്റെ ദയനീയ തോൽവി, പരിശീലകനെ പുറത്താക്കി ജർമനി

ckmnews


ബെർലിൻ ∙ രാജ്യാന്തര സൗഹൃദ മത്സരത്തിൽ ജപ്പാനോട് 4–1ന്റെ ദയനീയ തോൽവി വഴങ്ങിയതിനു പിന്നാലെ പരിശീലകൻ ഹാൻസി ഫ്ലിക്കിനെ ജർമൻ ഫുട്ബോൾ ഫെഡറേഷൻ പുറത്താക്കി. 2022 ലോകകപ്പിന്റെ ആദ്യറൗണ്ടിൽ പുറത്തായതു മുതൽ ദയനീയ പ്രകടനം തുടരുന്ന ജർമൻ ടീമിനെ തോൽവികളിൽനിന്നു കരകയറ്റാൻ ഹാൻസി ഫ്ലിക്കിനു സാധിക്കാത്ത സാഹചര്യത്തിലാണ് നടപടി.


കഴിഞ്ഞ 17 മത്സരങ്ങളിൽ ജർമനി ജയിച്ചതു നാലിൽ മാത്രമാണ്. അടുത്തവർഷം സ്വന്തം നാട്ടിൽ നടക്കുന്ന യൂറോ കപ്പ് കൂടി മുന്നിൽക്കണ്ടാണ് പുറത്താക്കൽ. ജർമൻ ക്ലബ് ബയൺ മ്യൂണിക്കിന്റെ കോച്ച് എന്ന നിലയിൽ തിളങ്ങി നിൽക്കവേ 2021ലാണ് ഹാൻസി ഫ്ലിക്ക് (58) ജർമൻ പരിശീലകനായത്.