28 June 2024 Friday

‘പെലെക്കും മുന്നിൽ നെയ്‌മർ’; ബ്രസീലിനായി ഏറ്റവുമധികം ഗോളുകള്‍ നേടുന്ന താരം

ckmnews



ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍; നേടുന്ന താരമായി നെയ്‌മർ. പെലെയുടെ 77 ഗോളുകളെന്ന റെക്കോര്‍ഡാണ് നെയ്‌മർ മറികടന്നത്. ബൊളീവിയയ്ക്കെതിരായ ലോകകപ്പ് യോഗ്യതാമല്‍സരത്തില്‍ രണ്ടുഗോളുകള്‍ നേടിയതോടെ നെയ്‌മറിന്റെ ഗോള്‍നേട്ടം 79 ആയി. മത്സരത്തിന് മുമ്പ് 77 ഗോളുമായി പെലെയ്ക്ക് ഒപ്പമായിരുന്നു നെയ്മര്‍. ഒരു ഗോള്‍ നേട്ടത്തോടെ തന്നെ പെലെ, ബ്രസീലിയന്‍ സൂപ്പര്‍ താരത്തിന് പിന്നിലായി.

മല്‍സരത്തില്‍ ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് ബ്രസീല്‍ ജയിച്ചു. 125 മല്‍സരങ്ങളില്‍ നിന്നാണ് നെയ്‌മർ എഴുപത്തൊന്‍പത് ഗോളുകള്‍ നേടിയത്. 92 മല്‍സരങ്ങളില്‍ നിന്നായിരുന്നു പെലെ 77 ഗോളുകള്‍ നേടിയത്.98 കളിയില്‍ 62 ഗോള്‍ നേടിയ റൊണാള്‍ഡോ നസാരിയോയാണ് ബ്രസീലിയന്‍ ഗോള്‍വേട്ടക്കാരിലെ മൂന്നാമന്‍. 55 ഗോളുള്ള റൊമാരിയോ നാലും 48 ഗോളുള്ള സീക്കോ അഞ്ചും സ്ഥാനങ്ങളിലുണ്ട്. സൗദി ക്ലബ് അല്‍ ഹിലാലിന് വേണ്ടിയാണ് നെയ്മര്‍ ഇപ്പോള്‍ കളിക്കുന്നത്.