28 June 2024 Friday

സാഫ് അണ്ടർ 19 ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ckmnews


SAFF U19 ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ U-19 ഫുട്ബോൾ ഹെഡ് കോച്ച് ഷുവേന്ദു പാണ്ഡയാണ് 23 അംഗ ടീമിനെ പ്രഖ്യാപിച്ചത്. സെപ്റ്റംബർ 21ന് നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലാണ് ചാമ്പ്യൻഷിപ്പ്.

ഗോൾകീപ്പർമാർ: ലയണൽ ഡാരിൽ റിമ്മി, ദിവ്യജ് ധവൽ തക്കർ, മൻജോത് സിംഗ് പർമർ.


ഡിഫൻഡർമാർ: തോമസ് കാനാമൂട്ടിൽ ചെറിയാൻ, ജഹാംഗീർ അഹമ്മദ് ഷാഗൂ, വിജയ് മറാണ്ടി, എ സിബ പ്രസാദ്, മനാബിർ ബസുമതരി, സൂരജ്കുമാർ സിങ്ങ് ബാം, റിക്കി മീതേയ്.


മിഡ്ഫീൽഡർമാർ: മംഗ്‌ലെൻതെങ് കിപ്‌ജെൻ, ഇഷാൻ ശിശോദിയ, അർജുൻ സിംഗ് ഒയിനം, യാഷ് ചിക്രോ, എബിൻദാസ് യേശുദാസൻ, രാജാ ഹരിജൻ, തുംസോൾ ടോങ്‌സിൻ.


ഫോർവേഡ്‌സ്: ഗ്വാഗ്‌വാംസർ ഗൊയാരി, സാഹിൽ ഖുർഷിദ്, ലിങ്കി മെയ്റ്റി ചബുങ്‌ബാം, കെൽവിൻ സിംഗ് താവോറെം, നവോബ മെയ്‌തേയ്, ദിനേഷ് സിംഗ് സൗബം.


പരിശീലന ക്യാമ്പിനായി വെള്ളിയാഴ്ച പുലർച്ചെ സൗദിയിലേക്ക് പുറപ്പെട്ട ഇന്ത്യൻ സംഘം, സെപ്തംബർ 19 ന് നേപ്പാൾ തലസ്ഥാനത്ത് എത്തും. ഭൂട്ടാൻ, ബംഗ്ലാദേശ് എന്നിവർക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ടീം ഇന്ത്യ. ഗ്രൂപ്പ് എയിൽ ആതിഥേയരായ നേപ്പാളും, മാലദ്വീപും പാകിസ്താനും.


ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ അവസാനിക്കുമ്പോൾ ആദ്യ രണ്ട് സ്ഥാനക്കാർ സെമിയിൽ പ്രവേശിക്കും. സെപ്റ്റംബർ 30നാണ് ഫൈനൽ. കഴിഞ്ഞ വർഷം അണ്ടർ 20 വിഭാഗത്തിന് ആതിഥേയരായ ഇന്ത്യ ഫൈനലിൽ ബംഗ്ലാദേശിനെ 5-2 ന് പരാജയപ്പെടുത്തി ചാമ്പ്യന്മാരായി.